Asianet News MalayalamAsianet News Malayalam

മറയൂര്‍ ചന്ദന ഇ- ലേലത്തില്‍ റെക്കോഡ് വില്‍പന

മറയൂര്‍ ചന്ദന ഇ- ലേലത്തില്‍ റെക്കോഡ് വില്‍പന. ഒറ്റ ദിവസത്തെ വിൽപന 28 കോടി രൂപയുടെ ചന്ദനം.

marayoor sandal auction
Author
Idukki, First Published Jan 11, 2019, 6:35 PM IST

തൊടുപുഴ: മറയൂര്‍ ചന്ദന ഇ- ലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ ചന്ദനമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റത്. രാവിലെ മുതൽ വൈകിട്ട് 6 മണിവരെ രണ്ട് ഘട്ടങ്ങളിലായി നടന്ന ലേലത്തിൽ 29 ടൺ ചന്ദനമാണ് വിറ്റത്. ഇതിലൂടെ നികുതിയും ചേർത്ത് 28,23,96,635 കോടിയിലധികം രൂപയാണ് സംസ്ഥാന ഖജനാവിലേക്കെത്തുക.

കഴിഞ്ഞ തവണ രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തിലൂടെ വിറ്റത് 33 കോടിയുടെ ചന്ദനമായിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ വിൽപനയാകട്ടെ 66 കോടിയുടെയും. ഇത്തവണ ഏറ്റവുമധികം ചന്ദനം വാങ്ങിയത് ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ ആണ്.

18 കോടി 76 ലക്ഷത്തിന് കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍, കൊച്ചിന്‍ ദേവസ്വംബോര്‍ഡ്, കൊല്‍ക്കത്ത ശ്രീ ഗുരുവായൂരപ്പന്‍ സമാജം തുടങ്ങി എട്ടd സ്ഥാപനങ്ങളുമാണ് ലേലം പിടിച്ചത്. ക്ലാസ് ആറില്‍പെട്ട ബഗ്രദാത് ചന്ദനം കിലോയിക്ക് പതിനൊന്നായിരത്തി  ഒരുന്നൂറ്റി അറുപത് രൂപക്കാണ് ലേലത്തിൽ വിറ്റു പോയത്. കുറഞ്ഞ ഇനമായ സാപ് വുഡ് ചിപ്‌സ് 6 ടണ്‍ വിറ്റത് കിലോയിക്ക് 180 രൂപക്കും. കരകൗശല വസ്തുക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും നിർമ്മാണത്തിനായാണ് കമ്പനികൾ ചന്ദനം വാങ്ങുന്നത്. മറയൂര്‍ ചന്ദനത്തിന്‍റെ ഉയർന്ന ഗുണ നിലവാരമാണ് 30 ശതമാനം വില കൂട്ടിയിട്ടും വിൽപന കൂടാൻ കാരണമായി അധികൃതർ കരുതുന്നത്. ഈ മാസം പതിനാലിനാണ് അടുത്ത ചന്ദന ലേലം.

Follow Us:
Download App:
  • android
  • ios