അമ്പലപ്പുഴ: എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് കടലിൽ ഒഴുകി നടന്ന മത്സ്യ ബന്ധന വള്ളം രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു. അഴീക്കൽ സ്വദേശിഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടയിൽ എന്ന വള്ളമാണ് സാഹസികമായി കരക്കെത്തിച്ചത്. 

ഇന്ന് രാവിലെ അഴീക്കൽ തുറമുഖത്തു നിന്നും 35 തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പുറപ്പെട്ട വള്ളത്തിന്റെ എഞ്ചിൻ നടുക്കടലിൽ വെച്ച് തകരാറിലാകുകയായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് നീണ്ടകരയിൽ നിന്ന് മറൈൻ എൻഫോഴ്സ്മെന്റ് സി പി ഒ ജോസഫ് ജോൺ, ലൈഫ് ഗാർഡുകളായ ജയൻ, ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചക്ക് ഒന്നരയോടെ അഴീക്കൽ തുറമുഖത്ത് എത്തിച്ചു.