വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കാസർകോട് കാഞ്ഞങ്ങാട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്
മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്.

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. ഇന്ന് രാത്രി 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ആണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. സിഗ്നൽ നൽകിയതിലെ പിഴവാണ് ട്രെയിൻ ട്രാക്ക് മാറി കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൽ യാത്ര തുടർന്നു.
ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്