സമൂഹമാധ്യങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയാണ് ആര്യ കോര്‍പ്പറേഷന്‍ മീറ്റിംഗിനിടെ നല്‍കിയത്. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശക്തമായ സംവിധാനത്തിലൂടെയാണ് താന്‍ വളര്‍ന്ന് വന്നതെന്നും ആര്യ 

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യയെ എകെജി സെന്‍ററിലെ എല്‍കെജി കുട്ടിയെന്ന് അടക്കം പ്രതിപക്ഷം പരിഹസിച്ചിരുന്നു. സമൂഹമാധ്യങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയാണ് ആര്യ കോര്‍പ്പറേഷന്‍ മീറ്റിംഗിനിടെ നല്‍കിയത്.

ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു ആര്യയുടെ മറുപടി. ഇടതുപക്ഷത്തിന്‍റേയും പ്രതിപക്ഷത്തിന്‍റേയും ആളുകള്‍ക്ക് സമൂഹമാധ്യമങ്ങളിലെ നിലവിട്ടുള്ള പെരുമാറ്റത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. പലഘട്ടങ്ങളിലായി സഭയ്ക്ക് അകത്തും പുറത്തും പ്രായത്തെയും പക്വതയേക്കുറിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ക്കാണ് മേയറുടെ മറുപടി.

"

സ്ത്രീകള്‍ക്കെതിരെ പുതിയ തലമുറയിലുള്ള ആളുകള്‍ അടക്കം സമൂഹമാധ്യമങ്ങള്‍ പാര്‍ട്ടിഭേദമില്ലാതെ നടത്തുന്ന പ്രതികരണങ്ങള്‍ക്കും ആര്യ ചുട്ടമറുപടി നല്‍കി. നിങ്ങള്‍ പറയുന്നത് തന്നെയാണ് മറുപടിയായി ലഭിക്കുക. അതുകൊണ്ട് തന്നെ സഭയിലെ പരാമര്‍ശങ്ങളില്‍ ശ്രദ്ധിക്കണം. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശക്തമായ സംവിധാനത്തിലൂടെയാണ് താന്‍ വളര്‍ന്ന് വന്നതെന്നും ആര്യ വിശദമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona