ഭിത്തി തകര്‍ന്നുവീണെങ്കിലും ജീവിന്‍ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഈ കുടുംബം
അമ്പലപ്പുഴ: ഭിത്തി തകര്‍ന്നുവീണെങ്കിലും ജീവിന്‍ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഈ കുടുംബം. അമ്പലപ്പുഴ പുതുവല്‍ സജിത്ത് ഭവനില്‍ കുട്ടന്‍ സുമ ദമ്പതികളുടെ വീടിന്‍റെ പുറംഭിത്തിയാണ് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തകര്‍ന്നുവീണത്. മേൽക്കൂര ഷീറ്റു മേഞ്ഞ് ഹോളോബ്രിക്സ് കൊണ്ടു നിർമ്മിച്ച വീടിന് 15 വർഷത്തിലധികം പഴക്കമുണ്ട്.
കുട്ടനും ഭാര്യ സുമയും സഹോദരി സുജയും മകന്‍ സജിത്തും മകന്‍റെ സുഹൃത്തും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ഇടതുകാലിന്‍റെ തുടയെല്ലും മുട്ടിന്‍റെ ചിരട്ടയും പൊട്ടി ചികിത്സയിലാണ് ഇവരുടെ മകന്‍ സജിത്ത്. ഭിത്തി പുറത്തേക്കു മറിഞ്ഞതിനാലാണ് വന്‍ ദുരന്തമൊഴിവായത്.
