മൂന്നാർ: വാക്കുതർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. തലയാർ കാപ്പിസ്റ്റോറിൽ താമസിക്കുന്ന അരുണാചലം (54)ആണ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. സംഭവത്തിൽ അയവാസിയായ സുബയ്യയെ (44) മറയൂർ പൊലീസ് അറസ്റ്റു ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 23-ാം തീയതി അയ(അശ) കെട്ടിയിരുന്ന പേരക്കമ്പ് സുബയ്യ വെട്ടികളഞ്ഞു. തുടർന്ന് വൈകുന്നേരം അയൽവാസിയായ അരുണാചലത്തിൻ്റെ ഭാര്യയും മകനും സുബയ്യയുമായി തർക്കത്തിൽ ഏർപ്പെട്ടു. 24 ന് രാവിലെ അരുണാചലം സംഭവം ചോദ്യം ചെയ്യുകയും തുടർന്ന് സുബയ്യ, അരുണാചലത്തെ തള്ളിയിടുകയുമായിരുന്നു. 

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അരുണാചലത്തിന് ബോധം നഷ്ടപ്പെടുകയും ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഇന്ന് ഉച്ചയോടെ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രതിയെ റിമാൻൻ്റ് ചെയ്തു.