ആറു മാസം മുമ്പ് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനാൽ പലതവണയായി ചോദിച്ചിരുന്നുവെന്നും ഇതിൽ പ്രകോപിതനായി യുവാവ് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ ബ്ലേഡ് കൊണ്ട് മുറുവേൽപ്പിച്ചതായി പരാതി. 10 വർഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ സഫിക്കുൾ സേക്ക് (30) ആണ് പോലീസിൽ പരാതി നൽകിയത്. 

പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ് റിയാസിന് 1500 രൂപ കടം കൊടുത്തിരുന്നതായും ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം കാരണം മുഹമ്മദ് റിയാസ് ക്വാർട്ടേഴ്‌സിൽ വന്ന് തന്നെ മർദക്കുകയും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ പരിക്കേൽപ്പിച്ചെന്നുമാണ് പരപ്പനങ്ങാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

ആറു മാസം മുമ്പ് കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനാൽ പലതവണയായി ചോദിച്ചിരുന്നുവെന്നും ഇതിൽ പ്രകോപിതനായ റിയാസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ അയ്യപ്പൻ കാവിലെ ക്വാർട്ടേഴ്‌സിലെത്തി അക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona