ക്വാർട്ടേഴ്‌സില്‍ താമസിച്ചാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
തൃശൂര്‍: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. അണ്ടത്തോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സില്‍ താമസിച്ചാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
വടക്കേക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്, നിബു, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്ലാസിക് സഞ്ചിയില്‍ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
