പാലക്കാട്: കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. പാലക്കാട് മൂത്താൻതര സ്വദേശി കണ്ണനെയാണ് യാക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലത്തിന് താഴെ നട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ണനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകിയിരുന്നു.