Asianet News MalayalamAsianet News Malayalam

മണിക്കൂറുകളോളം കാണാമറയത്ത്; കാണാതായ വയോധികനെ കിണറ്റില്‍ നിന്ന് കണ്ടെത്തി

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ സമീപവാസി തന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്.
 

Missing old Man found in well
Author
Wandoor, First Published Nov 16, 2021, 12:06 AM IST

വണ്ടൂര്‍: കാണാതായ വയോധികനെ കിണറ്റില്‍ നിന്ന് കണ്ടെത്തി. പോരൂര്‍ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മര്‍ (70)നെയാണ് കിണറ്റില്‍ നിന്ന് കെണ്ടത്തിയത്. തിരുവാലിയില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ സാധാരണ കടയിലേക്കോ മറ്റും പോയാല്‍ വൈകി വീട്ടിലെത്തുക പതിവാണ്. കഴിഞ്ഞ ദിവസം വൈകിയപ്പോഴും വീട്ടുകാര്‍ എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി എത്താതിരുന്നതോടെ മകന്‍ പുലര്‍ച്ചെ ആറ് മണിയോടെ വാര്‍ഡ് അംഗം സഫ റംശിയെ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 

കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ സമീപവാസി തന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതോടെ ചെന്ന് നോക്കിയപ്പോഴാണ് ഉമ്മറിനെ കണ്ടത്. കിണറിന് മുപ്പതടിയോളം താഴ്ച്ചയുണ്ട്. വിവരമറിയിച്ചതിനേ തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. വലത് കാലിന് ചെറിയ പരിക്കുകളാടെ ഇയാളെ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മര്‍ മൊബൈലും, ടോര്‍ച്ചുമൊക്കെ ഉപയോഗിക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിതെറ്റി വീണതാകാമെന്നാണ് നിഗമനം.
 

Follow Us:
Download App:
  • android
  • ios