കോഴിക്കോട്: കോഴിക്കോട് കക്കോടി പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. മോരിക്കര സ്വദേശി പി.ടി ഷാജിൽ (25)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഫയര്‍ഫോഴ്സ് സംഘം നടത്തിയ തെരച്ചില്ലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ടാണ് ഷാജിലിനെ ഒഴുക്കിൽപ്പെട്ട്  കാണാതായത്. ഫയർഫോഴ്സ് വെള്ളിമാട്കുന്ന്  സ്റ്റേഷൻ ഓഫീസർ ബാബുരാജിൻറെ  നേതൃത്ത്വത്തിൽ സ്ക്കൂബ ഡൈവിങ്ങ് സംഘം ഇന്നെല മുതല്‍ സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയരുന്നു.