കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപപ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. നാൽപ്പത്തിയാറ് ദിവസം മുമ്പ് കാണാതായ  മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. 

അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. മെഡിക്കൽ കോളേജ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മായനാട്നാഗങ്കോട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയിൽ കാണുന്നത്. 

തുടർന്ന്.മെഡിക്കൽ കോളെജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രൂപേഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രസന്ന മാതാാവും ഷാരോൺ കുമാർ സഹോദരനുമാണ്.