ഇടുക്കി: ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം എൽ എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിൽ മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാത ഉപരോധിക്കുന്നു. രാവിലെ 9.30 തോടെയാണ് ടൗണിൽ എംഎല്‍എയും പ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എം എൽ എ യും കൂട്ടരും. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മേഖലയിൽ വൻ ജനകൂട്ടവം ഉണ്ട്. മൂന്നാർ ഡിവൈഎസ്‍പി രമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരുമായി ചർച്ച ചെയ്തെങ്കിലും സമരക്കാർ പിൻമാറാൻ കൂട്ടാക്കിയില്ല. ഇന്നലെ രാത്രിയോടെ മൂന്നാര്‍ ടൗണിലെത്തിയ എത്തിയ കാട്ടാനകൾ മർക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചിരുന്നു. 

 മൂന്നാർ ജനറൽ ആശുപത്രിയുടെ സമീപത്തെ കടയിൽ എത്തിയെങ്കിലും അവിടെ ഒന്നുമില്ലെന്ന് കണ്ടതോടെ മൂന്നാർ പച്ചക്കറി പഴവർഗ്ഗ മാർക്കറ്റിൽ കയറുകയായിരുന്നു. ഒരു മണിക്കൂറോളം മാർക്കറ്റിൽ നിലയുറപ്പിച്ച ആനക്കളെ വനംവകുപ്പിൻ്റെ നേത്യത്വത്തിൽ ഓടിക്കുകയായിരുന്നു.