കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്‍റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകൻ റൂസ്‍വിജിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകീട്ട് ആറുമണിയോടെ മരണവീട്ടിൽ പോയ ഭർത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോൾ നിജിനയെയും മകനെയും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.