Asianet News MalayalamAsianet News Malayalam

കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വാടകയിനത്തില്‍ മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്തിന് കിട്ടാനുള്ളത് 15 ലക്ഷത്തിലധികം

കെട്ടിടങ്ങള്‍ മാസവാടയ്ക്ക് എടുത്തവര്‍ വാടക ക്യത്യമായി അടച്ചില്ലെന്ന് മാത്രമല്ല, കടമുറികള്‍ മറിച്ച് വില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പഞ്ചായത്തിന്റെ  അനുമതിപത്രമില്ലാത്തവരാണ് കച്ചവടം നടത്തുന്നത്.

Munnar Block Panchayat owes more than 15 lakh in rent from commercial establishments
Author
Munnar, First Published Mar 18, 2021, 5:48 PM IST

ഇടുക്കി: മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വാടകയിനത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് പിരിഞ്ഞുകിട്ടാനുള്ളത് 15 ലക്ഷത്തിലധികം രൂപ. സ്ഥാപനങ്ങള്‍ വാടകയ്ക്ക് എടുത്തവര്‍ ക്യത്യമായി പണം അടയ്ക്കാത്തതിനാല്‍ പ്ലാന്‍ ഫണ്ട് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പ്രസിഡന്റ് ആനന്ദറാണി പറഞ്ഞു. മൂന്നാര്‍ മുരുകന്‍ ക്ഷേത്രത്തിന് സമീപത്തും കെ ഡി എച്ച് പി കമ്പനിയുടെ ജനറല്‍ ആശുപത്രി പോകുന്ന ഭാഗങ്ങളിലുമായി 30 കടകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളത്. 

വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 15 വര്‍ഷം മുമ്പ്  കടമുറികള്‍ നിര്‍മ്മിച്ചത്. എന്നാല്‍ കെട്ടിടങ്ങള്‍ മാസവാടയ്ക്ക് എടുത്തവര്‍ വാടക ക്യത്യമായി അടച്ചില്ലെന്ന് മാത്രമല്ല, കടമുറികള്‍ മറിച്ച് വില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പഞ്ചായത്തിന്റെ  അനുമതിപത്രമില്ലാത്തവരാണ് കച്ചവടം നടത്തുന്നത്. ഇവര്‍ എട്ട് വര്‍ഷമായി വാടകയിനത്തില്‍ പഞ്ചായത്തിന് നല്‍കാനുള്ളത് 15 ലക്ഷത്തിലധികം രൂപയാണ്. 

വാടക ലഭിക്കാതെ വന്നതോടെ പഞ്ചായത്തിന് പ്ലാന്‍ ഫണ്ട് കണ്ടെത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മറ്റിയില്‍ പണം പിരിച്ചെടുക്കാന്‍ പ്രത്യക അധിക്യതരെ ചുമതലപ്പെടുത്തിയെങ്കിലും പലരും നിസംഗത തുടരുകയാണ്. പഞ്ചായത്തിന് ലഭിക്കേണ്ട പണം നല്‍കാത്തവരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കാനാണ് കമ്മറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്‍റ് ആനന്ദറാണി പറഞ്ഞു. ദേവികുളം സപ്ലെ ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍ വനിത ഹോട്ടലും ഹോസ്റ്റലും ആരംഭിക്കാന്‍ പദ്ധതി നടപ്പിലാക്കിയതായും അവര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios