കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

മലപ്പുറം: വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയിൽ ഉദിരംപൊയിലിൽ ലീഗ് -കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് അനിൽകുമാർ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തിൽ നിന്നു സംസാരിച്ചു മടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകരാണെന്നു ആരോപണം ഉയർന്നിരുന്നു . കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് നടന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവം ഇടതുപക്ഷ പ്രവർത്തകർ രാഷ്ട്രീയ ആയുധമാക്കി രം​ഗത്തെത്തി. എംഎൽഎയോടുള്ള എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.