കഴിച്ച് 30 മിനിട്ട് മുതൽ ആറ് മണിക്കൂർ വരെ ഉന്മാദ അവസ്ഥ നൽകുന്ന ഗുളിക ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിച്ചാൽ മാരക കരൾ രോഗത്തിന് കാരണമാകും

കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായ മലപ്പുറം സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി കെ. അബ്ദുൾ റബ് നിസ്താറിനെയാണ് ( 32) ഇൻസ്പെക്ടർ യു കെ ഷാജഹാൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണ് എംഡിഎംഎ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ ഗുളിക വിൽക്കാൻ പാടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിച്ച് 30 മിനിട്ട് മുതൽ ആറ് മണിക്കൂർ വരെ ഉന്മാദ അവസ്ഥ നൽകുന്ന ഗുളിക ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിച്ചാൽ മാരക കരൾ രോഗത്തിന് കാരണമാകും. കേരളത്തിൽ പ്രിസ്ക്രിപ്ഷനില്ലാതെ ലഭിക്കാത്ത എംഡിഎംഎ മൈസൂരിൽ നിന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

വിദ്യാർത്ഥികളെയാണ് മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നത് . പ്രൊബേഷനറി എസ്.ഐ കെ. ശ്രീജേഷ്, എഎസ്ഐ സന്തോഷ്കുമാർ,സി.പി.ഒ മാരായ സുധർമൻ, മോഹനൻ, അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. നിസ്താറിനെ കോടതിയിൽ ഹാജരാക്കി.