നവ കേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത് പ്രചരിച്ചു. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎല്ലിന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
മാനന്തവാടി: ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ ഗ്രൗണ്ടിൽ താഴ്ന്നു. എല്ലാവരും ഒത്തുപിടിച്ചാണ് ബസ് ഉയർത്തി സുരക്ഷിതമാക്കിയത്. വയനാട്ടിലെ ഒടുവിലത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ബസിന്റെ പിൻചക്രങ്ങളാണ് താഴ്ന്നത്. കയർ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും ബസിനെ സുരക്ഷിതമായി കയറ്റിയത്. നവ കേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത് പ്രചരിച്ചു. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎല്ലിന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടം കത്ത് പൊലീസിന് കൈമാറി. അതേസമയം, നവകേരള സദസിനെതിരായി ഭീഷണിക്കത്തു വന്നുവെന്ന വിവരം വയനാട് എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുന്നതാണ് എന്ന് കത്തിൽ പറയുന്നു.
സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസ്സുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്.
