ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. 

കണ്ണൂർ: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന് തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. യാത്രക്കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയാണ് മരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കയറാനെത്തിയതായിരുന്നു ഈ യാത്രക്കാരൻ. സ്വകാര്യ ബസ് അമിത വേ​ഗതയിലെത്തി തട്ടിയിട്ട് ദേഹത്തൂടെ കയറിയിറങ്ങി പോകുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞുവെച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇരിട്ടി സ്വദേശിയായ നൗഫലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയരാജ് തത്ക്ഷണം തന്നെ മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 63 വയസ്സാണ് ജയരാജന്. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News