കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായി എ ബി മോഹനനും സി എം മധുവും ചുമതലയേറ്റു. 

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായി എ ബി മോഹനനും സി എം മധുവും ചുമതലയേറ്റു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ ആര്‍ ഹരിയുടെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി എ ഷീജ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 

നിയമസഭയുടെ ഹിന്ദു എം എല്‍ എമാരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എം കെ ശിവരാജന്‍ നേരത്തെ അംഗമായി ചുമതലയേറ്റിരുന്നു. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബര്‍ 29 ന് രാവിലെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെയും മറ്റ് ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ തൃശൂരില്‍ നടക്കും. സി പി ഐ പറപ്പൂക്കര ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയും നാട്ടിക എസ് എന്‍ കോളജ് റിട്ട ലക്‍ചറുമാണ് സി എം മധു. സി പി എം വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയായിരുന്നു എ ബി മോഹനന്‍.