Asianet News MalayalamAsianet News Malayalam

അടച്ചുറപ്പുള്ള വീടില്ല, സർക്കാർ ഓഫീസുകൾ കയറിയിറങ്ങി അരയ്ക്ക് താഴെ തളർന്ന യുവാവും അമ്മയും

അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് അടുത്ത ദുരന്തമെത്തിയത്. മഹാ പ്രളയം !

no house for physically disabled man in wayanad
Author
Kalpetta, First Published Sep 12, 2021, 10:16 AM IST

കൽപ്പറ്റ: അടച്ചുറപ്പുള്ള വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി അരയ്ക്ക് താഴെ തളർന്ന യുവാവും അമ്മയും. 2018ലെ മഹാപ്രളയത്തിലാണ് ഇവരുടെ വീട് തകർന്നത്. കൂട്ടുകാരും ബന്ധുക്കളും പിരിവെടുത്ത് നിർമ്മിച്ച് നൽകിയ താത്കാലിക ഷെഡിലാണ് പ്രവീണും അമ്മയും കഴിയുന്നത്. എട്ട് വർഷം മുൻപ് വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെ ഗുഡ്സ് ഓട്ടോയിൽ തട്ടി തക‍ർന്നതാണ് പ്രവീണിന്‍റെ സ്വപനങ്ങൾ. 

അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് അടുത്ത ദുരന്തമെത്തിയത്. മഹാ പ്രളയം ആകെയുണ്ടായിരുന്ന വീട് കൊണ്ടുപോയി. പ്രളയ പുനരധിവാസിത്തിലോ സർക്കാരിന്‍റെ ഭവനപദ്ധതികളിലോ ഈ കുടുംബം ഉൾപ്പെട്ടിട്ടില്ല.

വെല്ലൂരിലെ മൂന്ന് മാസത്തെ ചികിത്സയ്ക്കൊടുവിലാണ് വീൽചെയറിൽ ഇരിക്കാവുന്ന അവസ്ഥയിലേക്ക് പ്രവീണെത്തിയത്. രണ്ടുവർഷം തുടർച്ചയായി ഫിസിയോ തെറാപ്പി ചെയ്തു. പണം ഇല്ലാത്തതിനാൽ പിന്നീട് ചികിത്സയും മുടങ്ങി

രണ്ട് പേർക്കുമായി പെൻഷൻ തുകയായി ലഭിക്കുന്ന 3200 രൂപയാണ് ഈ കുടുംബത്തിന്‍റെ ഏക വരുമാന മാർഗം. നമ്മൾ എല്ലാവരും കൈക്കോർത്താൽ ദുരന്തങ്ങൾ മൂലം തകർന്നുപോയ ഈ അമ്മയെയും മകനെയും കരകയറ്റാം

ACCOUNT DETAILS

PRAVEEN K.B

AC.NO: 20363206964

IFSC: SBIN 0005099

STATE BANK OF INDIA

SULTHAN BATHERY BRANCH

Follow Us:
Download App:
  • android
  • ios