Asianet News MalayalamAsianet News Malayalam

അമിത ഇറക്കുകൂലിയും നോക്ക് കൂലിയും, പറ്റില്ലെന്ന് കരാറുകാരന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി പെരുവഴിയില്‍

പൈപ്പ് ഇറക്കാൻ ക്രെയ്ന്‍ ഓപ്പറേറ്ററും ഇതിനായുള്ള  പരിചയ സമ്പന്നനായ തൊഴിലാളിയും ഉണ്ടെങ്കിലും ക്രെയ്ന്‍ ഉപയോഗിച്ചു മാത്രം ഇറക്കാവുന്ന പൈപ്പ് ഒന്നിന് മൂവായിരം രൂപ വച്ചു ആകെ 30,000 രൂപയാണ് തൊഴിലാളികൾ നോക്കു കൂലിയായി ആവശ്യപ്പെട്ടത്.

nookukooli kappukadu elephant rehabilitation center renovation
Author
Thiruvananthapuram, First Published Sep 5, 2020, 4:32 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ. കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ  നടപ്പിലാക്കുന്ന പ്രവർത്തികൾക്ക്  അമിത ഇറക്കു കൂലി പോരാഞ്ഞ് നോട്ട കൂലിയിനത്തിലും പിടിച്ചു പറി നടത്തിയെന്നാണ് കരാറുകാരന്‍രെ പരാതി.
 
വെള്ളിയാഴ്ച  രാവിലെ കോട്ടൂർ കാപ്പുകട് ആനപുനരാധിവാസ കേന്ദ്രത്തിൽ എർത്ത് റോഡിന്റെ പണികൾക്കായി തോട്ടിലെ ജലം സംരക്ഷിച്ചു കടത്തി വിടുന്നതിനായി ഡ്രൈനേജ്  നിർമ്മാണത്തിന് പത്തു മീറ്ററോളം വ്യാസമുള്ള  പത്തു പൈപ്പുകളുമായി ലോറി എത്തിയിരുന്നു.  ടോറസ് ലോറിയിൽ നിന്നും  പൈപ്പ് ഇറക്കുന്നതിനാണ്  തൊഴിലാളികൾ നോക്കു കൂലി ആവശ്യപ്പെട്ടുകൊണ്ട് തടസ്സം സൃഷ്ടിച്ചത്. ആനകളുടെ പുനരധിവാസവും  സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികള്‍ക്ക് ആനകളെ  അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട്  നിര്‍മ്മാണം ആരംഭിച്ച പാര്‍ക്കിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് നോക്കുകൂലി പദ്ധതിയുടെ നടത്തിപ്പിന് തടസമാവുന്നത്.

2019 ൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 108 കോടി രൂപ വകുകയിരുത്തി നടപ്പാക്കുന്ന  പദ്ധതിയിൽ നിയമാനുസൃത കൂലിയുടെ പതിന്മടങ്ങാണ് ഇറക്കു കൂലിയും ഒപ്പം നോക്കു കൂലിയുടെ പേരിലും യൂണിയൻ തൊഴിലാളികൾ തട്ടിയെടുക്കുന്നത്‌.  ക്രെയ്ന്‍ ഉപയോഗിച്ചു മാത്രം ഇറക്കാവുന്ന പൈപ്പ് ഒന്നിന് മൂവായിരം രൂപ വച്ചു ആകെ 30000 രൂപയാണ് തൊഴിലാളികൾ നോക്കു കൂലിയായി ആവശ്യപ്പെട്ടത്.

nookukooli kappukadu elephant rehabilitation center renovation

പൈപ്പ് ഇറക്കാൻ ക്രെയ്ന്‍  ഓപ്പറേറ്ററും ഇതിനായുള്ള  പരിചയ സമ്പന്നനായ തൊഴിലാളിയും ഉണ്ടെങ്കിലും  യൂണിയൻ ഇടപെട്ടതോടെ പ്രദേശവാസികളായ തൊഴിലാളികൾ എന്ന പരിഗണന കണക്കിലെടുത്ത്  യൂണിയനിലെ ചിലരെ  ചെറുസഹായത്തിനു എന്ന പേരിൽ നിറുത്തി നിയമാനുസൃത കൂലി നൽകാം എന്നു കൊണ്ട്രാക്റ്ററും സൈറ്റ് എഞ്ചിനീറും തർക്കത്തിനിടെ തൊഴിലാളികളോട് പറഞ്ഞു. 

എന്നാൽ  ഇവർ ഇതു അംഗീകരിക്കാൻ തയാറായില്ല. ഒടുവിൽ പൈപ്പ് ഒന്നിന്‌ 2500 രൂപ വച്ചു നൽകാം എന്ന ഒത്തു തീർപ്പിനു കരാറുകരുടെ പ്രതിനിധി ശ്രമിച്ചു  എങ്കിലും 3000 കിട്ടാതെ പിന്മാറില്ല എന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചു നിന്നതോടെ പൈപ്പ് ഇറക്കൽ പ്രതിസന്ധിയിലായി.

ഇതോടെ ക്രെയ്ന്‍  വാടക  7000 ത്തോളം നൽകി മടക്കി അയക്കേണ്ടി വന്നു. ആദ്യം ക്രെയ്ന്‍  കിട്ടാതെയും ഇപ്പോൾ തൊഴിലാളികൾ തടസം ചെയ്തതോടെയും ലോഡ് ഇറക്കാൻ കഴിയാത്ത സ്ഥിതിയും  സൈറ്റിൽ എത്തി ഏഴു മണിക്കൂറിനുള്ളിൽ മടക്കി അയക്കേണ്ട ലോറി ഇക്കാരണങ്ങൾ കൊണ്ടു വൈകിയതോടെ  വാടക ഇനത്തിലും  അധികം തുക നഷ്ടമാകുന്ന സാഹചര്യം ആണെന്ന് കാരാറുകരുടെ പ്രതിനിധിയും സൈറ്റ് എഞ്ചിനീറും ആയ ഷെറിൻ പറഞ്ഞു. 

തൊഴിലാളികൾ  നോക്കുകൂലിയായി ആവശ്യപ്പെട്ട തുകയോളം തന്നെ നാമക്കൽ നിന്നും കാപ്പുകട് എത്തിയപ്പോൾ ലോറി വാടകയായി   നൽകേണ്ടി വന്നു. ഈറോഡ് ആസ്ഥാനമായുള്ള ആർ എസ് ഡവലപ്പേഴ്‌സ് ആണ് നിർമ്മാണ പ്രവർത്തിയുടെ കരാർ എടുത്തിരിക്കുന്നത്. സർക്കാർ പദ്ധതി ആയിട്ട് കൂടി തൊഴിലാളികൾ ചട്ട വിരുദ്ധമായ സമീപനമാണ് കാപ്പുകാട്   സ്വീകരിക്കുന്നത്. ഇവിടെ തടി സംബന്ധമായ പ്രവർത്തികൾക്കും കയറ്റ് കൂലിയായി ലോഡ് ഒന്നിന് 40000 രൂപവരെ ആവശ്യപ്പെട്ടതായും യൂണിയനിൽ പെടാത്ത ആളുകൾ പോലും ഇവരുടെ കൂട്ടത്തിൽ ഉണ്ടെന്നും ആരോപണമുണ്ട്.

കോടികൾ മുടക്കി പണികൾ പുരോഗമിക്കുമ്പോൾ തൊഴിലാളി യൂണിയനുകളുടെ ഇത്തരം സമീപനത്തിൽ ലക്ഷ കണക്കിന് രൂപയാണ് നഷ്ടം. അടിയന്തിരമായി തൊഴിൽ വകുപ്പു ഉൾപ്പടെ വിഷയത്തിൽ ഇടപെട്ട് പരിഹാര നടപടി  സ്വീകരിച്ചില്ലെങ്കിൽ നിർമ്മാണ പ്രവർത്തികൾ ഇഴയുകയും നഷ്ടങ്ങളുടെ കണക്ക് വർധിക്കുകയും ചെയ്യും.

അഗസ്ത്യവനത്തിലെ   കാപ്പുകാട് വനമേഖലയിൽ 2008 ൽ ആരംഭിച്ച ആന പുനരധിവാസ കേന്ദ്രം കാട്ടിൽ കൂട്ടം തെറ്റി കിട്ടുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി ഭീതിപരത്തുന്ന കാട്ടാനകൾ,  മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ  ഉൾപ്പടെയാണ് ഇവിടെ എത്തിക്കുന്നത്. പതിനഞ്ചു ആനകളാണ് പ്രത്യേകം കൂടുകളിലായി ഇപ്പോൾ ഇവിടെയുള്ളത്.
     
മനുഷ്യ മേഖലയെന്നും ആനകളുടെ മേഖലയെന്നും  തിരിച്ചാണ് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിൽ കേന്ദ്രം സജ്ജമാകുന്നത്.  കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള  സങ്കേതം ,  ആനകൾക്കായി വലിയ കുളങ്ങള്‍. ആനകളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി, ലബോറട്ടറി, ഓപ്പറേഷൻ തീയറ്റർ,  ഇണചേരുന്നതിനുള്ള സൌകര്യവും  കൂടാതെ പദ്ധതി പ്രദേശത്തിന്റെ ഒരുഭാഗത്തായി ആനകൾക്കായി ശ്മശാനവും പണികഴിക്കും.  ഉള്‍പ്പെടെയുള്ള  പ്രകൃതിയോടിണങ്ങിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്.

Follow Us:
Download App:
  • android
  • ios