സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് (29) നെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്.

കരുവാരക്കുണ്ട്: സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് (29) നെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയോട് കാറിലെത്തി വെള്ളം ചോദിക്കുകയും ഇതിനിടയിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 

ഭയന്നോടിയ പെൺകുട്ടി സമീപ വീട്ടിൽ അഭയം തേടുകയാണ് ഉണ്ടായത്. പ്രതി ഇതിന് മുൻപും സമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയറ്റയുടെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ ശിവൻ, എ എസ്‌ഐ ജയിംസ് ജോൺ, എസ് സി പി ഒ. കെ എസ് ഉല്ലാസ്, സി പി ഒ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിലാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മണ്ണെണ്ണ വിളക്കിൽ നിന്നും തീപടർന്നു, വയനാട്ടിൽ വയോധികന് ദാരുണാന്ത്യം

കൽപ്പറ്റ : മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേർന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി പ്പോയി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.