Asianet News MalayalamAsianet News Malayalam

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു

വൈറ്റില-അരൂർ ദേശീയപാതയില്‍‌ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

nurse dies in accident at kochi
Author
Kochi, First Published May 10, 2021, 12:07 PM IST


കൊച്ചി: ആശുപത്രിയിലേക്ക് ജോലിക്ക് പോവുകയായിരുന്ന നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നേഴ്സായ ചേർത്തല സ്വദേശിനി അനുവാണ്  മരിച്ചത്. വൈറ്റില-അരൂർ ദേശീയപാതയില്‍‌ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. സിഗ്നല്‍ ലഭിച്ചതോടെ വേഗത്തിലെത്തിയ സ്കൂട്ടര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന അനുവിനെ ഇടിച്ചിടുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios