അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുൾ വഹാബാണ് മരിച്ചത്. ഓഗസ്റ്റ് 14നാണ് പാലക്കാട്‌ വടക്കന്തറയിൽ വച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ വഹാബ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലമ്പുഴ സ്റ്റേഷനിലെ എഎസ്ഐ ഗിരീഷിന്‍റെ കാറിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona