കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൃഷ്ണപുരം മുക്കടയിലെ തട്ടുകടയിലാണ് സംഭവം.
ആലപ്പുഴ: കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൃഷ്ണപുരം മുക്കടയിലെ തട്ടുകടയിലാണ് സംഭവം. തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണൻ ആണ് മരിച്ചത്. തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
