കോഴിക്കോട്: ഓമശ്ശേരി പൂളപ്പോയിലിൽ  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പൂളപ്പൊയില്‍  നെടുങ്കണ്ടത്തില്‍ മുഹമ്മദ്ഹാജി (67) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മാങ്ങാട് സ്വദേശികളായ രണ്ടുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നോർത്ത്  കാരശ്ശേരിയിൽ റേഷൻ കട നടത്തുന്നയാളാണ് മരിച്ച മുഹമ്മദ് ഹാജി. വ്യാഴാഴ്ച രാത്രി  ആയിരുന്നു അപകടം.