കന്നിപ്രവസത്തില്‍ ഒരുമിച്ചെത്തിയ അഞ്ച് മക്കള്‍ക്കായി, കാല്‍നൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിക്കിത് മുത്തശ്ശിയായതിന്‍റെ നിര്‍വൃതിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും. 

തിരുവനന്തപുരം പോത്തന്‍കോട്ടെ പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി. ഒറ്റപ്രസവത്തില്‍ പിറന്ന അഞ്ച് കണ്‍മണികളിലെ മൂന്നാമത്തെയാള്‍ ഉത്തര അമ്മയായി. കുഞ്ഞ് ധാര്‍മ്മികിന്‍റെ വരവ് ആഘോഷമാക്കുകയാണ് കുടുംബം.കന്നിപ്രവസത്തില്‍ ഒരുമിച്ചെത്തിയ അഞ്ച് മക്കള്‍ക്കായി, കാല്‍നൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിക്കിത് മുത്തശ്ശിയായതിന്‍റെ നിര്‍വൃതിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും.

നിമിഷങ്ങളുടെ ഇടവേളയില്‍ ജനിച്ച അഞ്ച് മക്കളില്‍ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വര്‍ഷം വിവാഹിതരായി. ഏക മകന്‍ ഉത്രജന്‍ വിദേശത്ത് ജോലിയിലാണ്. ഉത്തരയാണ് കഴിഞ്ഞ ദിവസം അമ്മയായത്. മകനും അമ്മയും സുഖമായിരിക്കുന്നു.

പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് നാളെ വിവാഹം

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും ഒറ്റപ്രസവത്തില്‍ അഞ്ച് മക്കള്‍ ജനിച്ചത്. കുഞ്ഞുങ്ങളുടേ ജനനവും വളര്‍ച്ചയും ഓരോ ഘട്ടത്തിലും കണ്ണാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. അച്ഛന്‍ പ്രേകുമാറിന്‍റെ അപ്രതീക്ഷിത വിയോഗം, സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ജോലി കൊണ്ട് മക്കളെ വളര്‍ത്തിയ രമാദേവിയുടെ ജീവിതം, ഹൃദ്രോഗത്തിന്‍റെ രൂപത്തിലെത്തിയ വിധിയുടെ ക്രൂരതയെ പേസ്മേക്കറോടെ നേരിട്ടത്, എല്ലാം കേരളം കണ്ടു.

YouTube video player

മക്കള്‍ വളര്‍ന്നതും,ഒരുമിച്ച് എസ്എസ്എല്‍എസി എഴുതിയതും, പഠനം പൂര്‍ത്തിയാക്കി ജോലി നേടിയതും , കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ നടയില്‍ വിവാഹിതരായതും മലയാളി സ്നേഹത്തോടെ സന്തോഷത്തോടെ കണ്ടറിഞ്ഞതാണ്. വിവാഹത്തോടെ പഞ്ചരത്നങ്ങള്‍ പലയിടത്തായെങ്കിലും ആഘോഷങ്ങള്‍ക്ക് ഒത്തുകൂടും. കുഞ്ഞ് ധാര്‍മ്മികിന്‍റെ വരവിലുള്ള ഒത്തുകൂടലിന് കോവിഡ് കാലം ചെറിയ വെല്ലുവിളിയാണ്.

ഉത്രജന്‍ കാരണവരായി; സുമംഗലിമാരായി മൂന്ന് സഹോദരിമാര്‍

പോത്തന്‍കോട്ടെ പഞ്ചരത്നം കുടുംബം വീണ്ടും വികസിക്കാനൊരുങ്ങുകയാണ്. അടുത്ത അതിഥിയും ഉടനത്തുമെന്നാണ് കുടുംബം പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona