ഈ സമയത്ത് പിറകോട്ട് ഉരുണ്ട വാഹനം നല്ലതമ്പിയുടെ ശരീരത്തിൽ കൂടി കയറി മറിയുകയായിരുന്നു. മൃതദേഹം കമ്പം ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ഇടുക്കി: കമ്പംമെട്ടിനു സമീപം പിക്ക്അപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കമ്പം സ്വദേശി നല്ലതമ്പി (48) ആണ് മരിച്ചത്. വൈക്കോലുമായി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് പോയ വാഹനത്തിലെ ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. കയറ്റം കയറി വന്ന വാഹനം നിന്നുപോയതിനെ തുടർന്ന് നല്ലതമ്പി വാഹനത്തിൽ നിന്നും പുറത്തിറങ്ങി വാഹനം പിറകോട്ട് പോകാതിരിക്കാൻ ടയറിന് പുറകിൽ തടിക്കഷണം വെക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പുറകോട്ട് ഉരുണ്ട വാഹനം നല്ലതമ്പിയുടെ ശരീരത്തിൽ കൂടി കയറി മറിയുകയായിരുന്നു. മൃതദേഹം കമ്പം ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
