Asianet News MalayalamAsianet News Malayalam

ബത്തേരിയില്‍ ആളൊഴിഞ്ഞ വീട്ടിലുണ്ടായ സ്‌ഫോടനം: മൂന്നാമത്തെ കുട്ടിയും മരിച്ചു

ഏപ്രില്‍ 22ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കാരക്കണ്ടിയിലെ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സ്‌ഫോടനം നടന്നത്. 

one more child killed in an Explosion in sulthan Bathery
Author
Bathery, First Published May 7, 2021, 5:09 PM IST

കല്‍പ്പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആളൊഴിഞ്ഞ വീട്ടിലുണ്ടായിരുന്നു സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയുമം മരിച്ചു. ബത്തേരി കാരക്കണ്ടി ജലീല്‍-സുല്‍ഫത്ത് ദമ്പതികളുടെ മകന്‍ ഫെബിന്‍ഫിറോസ് (13) ആണ് വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 26ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മറ്റു രണ്ടു വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി അജ്മല്‍ (14), ബത്തേരി കോട്ടക്കുന്നില്‍ വാടകക്ക് താമസിക്കുന്ന മുരുകന്റെ മകന്‍ മുരളി (16) എന്നിവര്‍ മരിച്ചിരുന്നു.

ഏപ്രില്‍ 22ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കാരക്കണ്ടിയിലെ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സ്‌ഫോടനം നടന്നത്. ഷെഡ്ഡിന് കാര്യമായ നാശമുണ്ടായിരുന്നില്ല. ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനം അറിഞ്ഞ് സമീപവാസികള്‍ എത്തുമ്പോള്‍ മൂന്ന് കൂട്ടികളും ദേഹമാസകലം പൊള്ളലേറ്റ് പുറത്തേക്ക് ഓടിവരുന്നതാണ് കണ്ടത്. മൂവരും സമീപത്തെ കുളത്തിലേക്ക് ചാടുകയും ചെയ്തു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്. ഫോറന്‍സിക് പരിശോധനഫലവും പുറത്തുവരാനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios