കോഴിക്കോട് മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിലായി. മുഖ്യ പ്രതിയായ മുഹമ്മദ്‌ ഹനീഫയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് മാങ്ങാപൊയിൽ സ്വദേശിയായ ഖദീജയാണെന്ന് പൊലീസ് കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഈ അറസ്റ്റ്.

കോഴിക്കോട്: മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. മുക്കം മാങ്ങാപൊയിൽ സ്വദേശിയായ ഖദീജയാണ് പിടിയിലായത്. മുഖ്യ പ്രതി പുല്ലമ്പാടി പറമ്പിൽ മുഹമ്മദ്‌ ഹനീഫയുടെ മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഖദീജയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപെട്ടത്. പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എം‍ഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പൊലീസിന്റെ കണ്ടത്തൽ.

നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന ലഹരി വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തെ ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിത്താവളത്തിൽ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തി.