ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പ്രദേശം കഴിഞ്ഞ 3 ദിവസമായി നിരീക്ഷണത്തിലായിരുന്നു

ആലപ്പുഴ: 20 ലിറ്റര്‍ വാറ്റുചാരായവുമായി ആലപ്പുഴയില്‍ ഒരാള്‍ പിടിയില്‍ . സന്തോഷ് (44)നെയാണ് 20 ലിറ്റര്‍ ചാരായവുമായി ചേര്‍ത്തല എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴി കൂറ്റുവേലി സ്വദേശിയാണ്. കഞ്ഞിക്കുഴിയിലെ മറ്റത്തില്‍ വീട്ടില്‍ കമലാസനന്‍റെ മകന്‍റെ കല്യാണാവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചാരായം.

ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പ്രദേശം കഴിഞ്ഞ 3 ദിവസമായി നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലിലകമാര്‍, അനിമോന്‍, ആന്റണി, സതീഷ്, സാനു, സിഇഒ മാരായ റനീഷ്, സാജന്‍ ജോസഫ്, സാലിച്ചന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.