കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് ആഘോഷമാക്കി മാറ്റുകയാണ് കൊച്ചി ഇടപ്പള്ളിയിലെ അൽ അമീൻ സ്കൂളിലെ വിദ്യാർത്ഥികൾ. വീടുകൾക്കുള്ളിൽ നിന്ന് കൊണ്ട്‌ തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ “ടുഗെതെർ 2020” എന്ന പേരിൽ ഒരു അവധിക്കാല സമ്മർ ക്യാമ്പ് ആരംഭിച്ചിരിക്കുകയാണ് 

കുട്ടികൾക്കായി ഓരോ ദിവസവും വളരെ രസകരമായ ടാസ്ക്കുകളാണ് നൽകുന്നത്. ഓരോ ദിവസത്തേക്കുമായുള്ള ടാസ്ക്കുകൾ കുട്ടികൾക്ക് തലേദിവസം തന്നെ നൽകും. പിറ്റേ ദിവസം രാത്രി ഏഴു മണിക്ക് മുൻപായി കുട്ടികൾ അതാതു ക്ലാസ് ടീച്ചർമാർക്ക് വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകുന്നു. അതിന്റെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

വിവിധ കാറ്റഗറികളിലായി കുട്ടികളെ തരം തിരിച്ചുകൊണ്ടാണ് ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നത്. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിൽപ്പെട്ടവർ കാറ്റഗറി ഒന്നിലും, ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ കാറ്റഗറി രണ്ടിലും, അഞ്ചു മുതൽ എട്ടു വരെയുള്ളവർ കാറ്റഗറി മൂന്നിലും, ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ളവർ കാറ്റഗറി നാലിലും എന്നിങ്ങനെയാണ് കുട്ടികളെ തരം തിരിച്ചിരിക്കുന്നത്. കൊറോണക്കെതിരായ ബോധവൽക്കരണം, ആരോഗ്യപ്രവർത്തകളുടെ നന്ദിപ്രകടനം, ഫോട്ടോഗ്രാഫി, ബി എ ടീച്ചർ, മൈക്രോ ഗ്രീൻ, തുടങ്ങിയ രസകരമായ ടാസ്ക്കുകളാണ് കുട്ടികൾ നൽകുന്നത്.