ചാരുംമൂട്: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. താമരക്കുളം ചത്തിയറ കിണറുവിള വടക്കതിൽ കൊച്ചു ചെറുക്കൻ (70) ആണ് മരിച്ചത്.

സെപ്‌തംബർ ഒൻപതിന് രാത്രി 8 മണിയോടെ കൊല്ലം -തേനി ദേശീയപാതയിൽ ഗുരുനാഥൻകുളങ്ങര ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.