Asianet News MalayalamAsianet News Malayalam

പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി റിമാന്‍ഡില്‍

=ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാറിലും ബൈക്കിലുമായെത്തിയാണ് അനന്തു ഫ്യൂവൽസിൽ അക്രമണം നടത്തിയത്. രണ്ടു പേരെ അക്രമികൾ കുത്തി പരിക്കേൽപിക്കുകയും ചെയ്തു. കണ്ടല്ലൂർ തെക്ക് കുളങ്ങരശ്ശേരിൽ തറയിൽ രതീഷ് (29) വെട്ടുതറ പുതുവലിൽ ദിനീഷ് രാജ്(28) എന്നിവരെയാണ് കുത്തിയത്

petrol pump attack; accused remanded
Author
Haripad, First Published Nov 18, 2018, 5:03 PM IST

ഹരിപ്പാട്: കണ്ടല്ലൂർ പുല്ലുകുളങ്ങരയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡു ചെയ്തു. മണിവേലിക്കടവ് പുളീനയ്യത്ത് ഷാലു (25) വിനെയാണ് ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ചേർത്തല മായിത്തറ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതി കായംകുളം സ്വദേശി ഉൾപ്പെടെ കേസിലെ മറ്റ് നാലു പ്രതികൾ ഒളിവിലാണ്.

ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാറിലും ബൈക്കിലുമായെത്തിയാണ് അനന്തു ഫ്യൂവൽസിൽ അക്രമണം നടത്തിയത്. രണ്ടു പേരെ അക്രമികൾ കുത്തി പരിക്കേൽപിക്കുകയും ചെയ്തു. കണ്ടല്ലൂർ തെക്ക് കുളങ്ങരശ്ശേരിൽ തറയിൽ രതീഷ് (29) വെട്ടുതറ പുതുവലിൽ ദിനീഷ് രാജ്(28) എന്നിവരെയാണ് കുത്തിയത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പമ്പിലെ ജീവനക്കാരനായ രതീഷി(29)നെയാണ് ആദ്യം ആക്രമിച്ചത്. ഇതു തടയാനെത്തിയപ്പോഴാണ് ദിനീഷ് രാജി (28) നെ കുത്തിയത്.

Follow Us:
Download App:
  • android
  • ios