വിവാഹം നിശ്ചയിച്ച യുവതിയുമായി ഫോണില്‍ പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. 

ആറ്റിങ്ങല്‍: വിവാഹം നിശ്ചയിച്ച യുവതിയുമായി ഫോണില്‍ പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. പത്തനംതിട്ട ആറന്മുള ഇടയാറന്‍മുള തുരുത്തിലെ കാവട പുതുപ്പറമ്പ് വീട്ടില്‍ വിനോദ്(44)ആണ് പിടിയിലായത്. 

യുവതിയുടെ പിതാവിന്‍റെ അക്കൌണ്ടില്‍ നിന്ന് 48,500 രൂപയാണ് ആള്‍മാറാട്ടം നടത്തി പ്രതി തട്ടിയെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പാലാരിവട്ടം, കളമശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.