2018ലെ പ്രളയത്തെ തുടർന്ന്‌ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിന്‍റെ ഉറപ്പു പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി

വെങ്ങപ്പള്ളി: പുതുക്കുടിക്കുന്നിൽ 49 ആദിവാസി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പുത്തൻ വീടൊരുക്കി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു 6 ലക്ഷം രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. 2018ലെ പ്രളയത്തെ തുടർന്ന്‌ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിന്‍റെ ഉറപ്പു പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രിയുടെ കുറിപ്പ്

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്. റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്. അവ പൂർത്തിയായ ഉടനെ വീടുകൾ കൈമാറും. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു 6 ലക്ഷം രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. 2018ലെ പ്രളയത്തെ തുടർന്ന്‌ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിന്‍റെ ഉറപ്പു പാലിക്കപ്പെടുകയാണ്. കൂടുതൽ ഊർജ്ജസ്വലതയോടെ ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി സർക്കാർ മുന്നോട്ടു പോകും.