Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് പൂക്കള്‍ സമ്മാനിച്ച് കുരുന്നുകള്‍; നിഷിന്‍റെ 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പിണറായി

ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ശ്രവണ വൈകല്യം തിരിച്ചറിയാനുള്ള കേന്ദ്രങ്ങൾ സംസ്ഥാനവ്യാപകമായി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

pinarayi vijayan inaugurates National Institute of Speech and Hearing Silver Jubilee celebration
Author
Thiruvananthapuram, First Published May 17, 2022, 6:39 PM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗ് (നിഷ്) പ്രവര്‍ത്തനം ആരംഭിച്ചിട്ട്  ഇരുപത്തി അ‍ഞ്ചാം വര്‍ഷത്തിലാണ്. വാര്‍ഷികാഘോഷത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കുരുന്നുകള്‍ അവരുടെ ലോകത്തേക്ക് സ്വീകരിച്ചത് കൈ നിറയെ പൂക്കള്‍ സമ്മാനിച്ചാണ്.  ശബ്ദവീചികള്‍ ഈ കുരുന്നുകള്‍ക്ക്  അന്യമാണ്. പക്ഷെ ശബ്ദത്തിന് പകരമാകുന്ന ആംഗ്യങ്ങള്‍ അവ‍ർക്ക് ഭാഷയാണ്, താളമാണ്. എല്ലാ വികാര വിചാരങ്ങളും മനസിലൊഴുകിയെത്തുന്ന താളത്തോടെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ അവർ പ്രാപ്തരാകുകയാണ് നിഷ് എന്ന് സ്ഥാപനം. 

നിഷിൻറെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻറെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.  ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ശ്രവണ വൈകല്യം തിരിച്ചറിയാനുള്ള കേന്ദ്രങ്ങൾ സംസ്ഥാനവ്യാപകമായി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭിന്നശേഷിക്കാർക്ക് തടസ്സമില്ലാതെ സഞ്ചാരം ഉറപ്പുവരുത്താനുള്ള പദ്ധതികളും ഊർജിതമാക്കും. നിഷ് ക്യംപസിലെത്തിയ  മുഖ്യമന്ത്രി കുട്ടികളുമായി സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ് ജേതാക്കളായ ലക്ഷ്മി, പാർവതി എന്നീ വിദ്യാർത്ഥികളെ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

കേൾവി, സംസാരം, ആശയ വിനിമയം എന്നിവയുടെ പ്രശ്നങ്ങൾ കണ്ടെത്തി സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കുകയും സാധാരണ ജീവിതത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹദ് ലക്ഷ്യത്തോടെ നിഷിന്‍റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടു. ഭാരിച്ച ചെലവുകൾ ഇല്ലാതെ സാധാരണക്കാരായ നിരവധി പേരാണ് നിഷിൽ അഭയം നേടി എത്തുന്നത്. വരുന്ന എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കി നിഷ് മുന്നോട്ട് പോകുന്നത്.

ഇ. കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ജി വിജയരാഘവന്റെ നേതൃത്വത്തിലാണ് നിഷ് ആരംഭിക്കുന്നത്. കേൾവി പരിശോധ, സ്പീച്ച് ലാങ്വേജ് തെറാപ്പികൾ, ഫിസിയോ തെറാപ്പി, ഫിസിയോ തെറാപ്പി , മനശാസ്ത്ര കൗൺസിലിംഗ്, ഒക്യുപ്പേഷണൽ തെറാപ്പി തുടങ്ങി ഒട്ടെറെ സേവനങ്ങളാണ് നിഷിൽ ഉള്ളത്.  ഭിന്നശേഷിക്കാരും അല്ലാത്തവര്‍ക്കും ഉള്ള പഠന സകര്യത്തിന് പുറമെ ഭിന്ന ശേഷി മേഖലയിൽ വ്യത്യസ്തമായ കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തും ഉണ്ട്.

"

Follow Us:
Download App:
  • android
  • ios