കൊവിഡ് സെന്‍ററിന്‍റെ മറവില്‍ കൊക്കക്കോള കമ്പനി തുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ചായിരുന്നു പ്ലാച്ചിമട സമര സമിതിയുടെ ആരോപണം

പ്ലാച്ചിമട കൊക്കക്കോള ഫാക്ടറി ഇനിമുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആയി പ്രവർത്തിക്കും. എന്നാല്‍ കമ്പനിയെ തിരികെ കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് പ്ലാച്ചിമട സമരസമിതി ഉദ്ഘാടന വേദിയിലേക്ക് മാർച്ച് നടത്തി. കോളക്കമ്പനി തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

പ്ലാച്ചിമടയിൽ പുതിയ സംരംഭത്തിന് നീക്കം; ജലചൂഷണം അനുവദിക്കില്ലെന്ന് പഞ്ചായത്ത്

പാലക്കാട് ജില്ലയില്‍ കൊവിഡ് രോഗികള്‍ക്കായി കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന്‍റെ അന്വേഷണമാണ് പ്ലാച്ചിമടയിലെ പൂട്ടിയ കൊക്കക്കോള ഫാക്ടറിയിലെത്തിയത്. കമ്പനിയുടെ സഹകരണത്തോടെ 520 കിടക്കകളുള്ള സിഎഫ്എല്‍ടിസി സജ്ജമാക്കി. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്.

കൊവിഡ് സെന്‍ററിന്‍റെ മറവില്‍ കൊക്കക്കോള കമ്പനി തുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ചായിരുന്നു പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധം ആരോപണം തള്ളിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കോളക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള ഐസിയു ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പ്ലാച്ചിമട സെന്‍ററിലുണ്ട്. ഈമാസം 22 മുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും

പ്ലാച്ചിമടയിൽ പുതിയ സംരംഭവുമായി കൊക്കകോള; അംഗീകാരത്തിനായി പ‍ഞ്ചായത്തിൽ അപേക്ഷ നല്‍കി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona