പത്തനംതിട്ട: ഓണം ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.പന്തളം ഐരാണിക്കുഴി കാഞ്ഞിരം നിൽക്കുന്നതിൽ ജോൺസൺന്റെ മകൾ ജെൽസ കെ ജോൺസൺ (17) ആണ് മരിച്ചത്.

ഓണം ആഘോഷിക്കാൻ കുളനടയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതായിരുന്നു ജെല്‍സ. അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു.