കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാർക്ക് കൈമാറവേയാണ് എക്സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടിയത്.
ഇടുക്കി: രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തങ്കമണി സെൻറ് ജോർജ്ജ് മൗണ്ട് കരയിൽ ഐക്കര വീട്ടിൽ സോയി (45 വയസ്സ്), ഇടുക്കി വില്ലേജിൽ നായരു പാറകരയിൽ പൊട്ടൻ പറമ്പിൽ നാസ്സർ (46 വയസ്സ്) എന്നിവരാണ് പിടിയിലായത്.
ഇടുക്കി എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‍പെക്ടറും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. കമ്പം ടൗണിൽ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിന് മുമ്പ് ബസ്സിറങ്ങും. തുടര്‍ന്ന് കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.
കിലോയ്ക്ക് 7000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാർക്ക് കൈമാറവേയാണ് എക്സൈസ് ഷാഡോ സംഘം ഇരുവരെയും പിടികൂടിയത്. ഏഴുകിലോ കഞ്ചാവുമായി സോയിയെ മുമ്പ് പാലക്കാട് നിന്നും പിടികൂടിയിട്ടുണ്ട്.
സർക്കിൾ ഇൻസ്‍പെക്ടര് ടി എൻ സുധീർ നൊപ്പം എക്സൈസ് ഇൻസ്പക്ടർ സുനിൽ ആന്‍റോ, പ്രിവന്‍റീവ് ഓഫീസർമാരായ റെജി ജോർജ്ജ്, വിശ്വനാഥൻ വി പി, സിവിൽ എക്സൈസ് ഓഫീസർ മാരായ സിജു പി ടി, സിജുമോൻ കെ എൻ, ജലീൽ പി എം, അനൂപ് തോമസ്, ബിജു പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
