ആഘോഷപരിപാടിയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന സില്‍വസ്റ്ററെ വിളിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഒരു  കിലോമീറ്റർ അകലെയുള്ള വിജനമായ പ്രേദേശത്തു എത്തിച്ച ശേഷം  മർദ്ദിച്ച് അവശനാക്കുകയായിരുന്നു

തിരുവന്തപുരം: നെടുമങ്ങാട് എ എസ് പിയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പാചക തൊഴിലാളിക്ക് പരിക്കേറ്റു. മണ്ടേല കോട്ടവിളയിലാണ് എസ് പിയുടെ ഡ്രൈവര്‍ ജസ്റ്റിൻ ദാസ് എന്ന പൊലീസുകാരന്‍റെയും സംഘത്തിന്‍റെയും ആക്രമണം ഉണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ സിൽവസ്റ്റർ കോട്ടവിള(50) ഇപ്പോൾ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവ ശേഷം പ്രതികൾ ഒളിവിൽ ആണ്. ആഘോഷപരിപാടിയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന സില്‍വസ്റ്ററെ വിളിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ പ്രേദേശത്തു എത്തിച്ച ശേഷം മർദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്നാണ് സില്‍വസ്റ്റര്‍ വ്യക്തമാക്കിയത്. തലയ്ക്കു പൊട്ടലും, ശരീരം മുഴുവൻ ഒടിവും ചതവുമായി സിൽവസ്റ്റർ ഇപ്പോൾ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആര്യനാട് പോലീസ് കേസ് എടുത്തു.