മരട് പൊലീസ് സ്റ്റേഷനിലെ എസ്ഐ സത്യനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ എസ് ഐയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.  

കൊച്ചി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്‍റെ പേരിൽ എസ്ഐയെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. മരട് പൊലീസ് സ്റ്റേഷനിലെ എസ്ഐ സത്യനാണ് മർദ്ദനമേറ്റത്. വൈറ്റില മൊബിലിറ്റി ഹബിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പേരിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി സുഹൈൽ എസ്ഐയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ എസ് ഐയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona