കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് പൊലീസുദ്യോഗസ്ഥൻ. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രമാണ് കണ്ണൂർ എആർ ക്യാമ്പിലെ  ഡ്യൂട്ടി ഡീറ്റെയിലിഗ് ഓഫീസർ പുരുഷോത്തമൻ അറയ്ക്കല്‍ ഫേസ്ബുക്കില്‍ ഷെയർ ചെയ്തത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പോസ്റ്റ് വിവാദമായതോടെ പൊലീസുകാരന്‍ പോസ്റ്റ്  ഡിലീറ്റ് ചെയ്തു. കുറുമാത്തുർ പഞ്ചായത്തിലെ പതിനാലാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ പി ലക്ഷ്മണന്‍റെ തെരഞ്ഞെടുപ്പ് പോസ്റ്ററാണ് ഷെയർ ചെയ്തത്.