ഹരിപ്പാട്: നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആനാരി പരുത്തിപള്ളിൽ ജയന്തിയാണ് 50 ലക്ഷത്തോളം രൂപയും 47പവനും നാട്ടുകാരെ കബളിപ്പിച്ച് കൈക്കലാക്കിയത്. ജയന്തിയെ കണ്ടെത്താൻ പ്രത്യേക  സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ജയന്തിയുടെ പേരിൽ ഉണ്ടായിരുന്ന ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ചങ്ങനാശ്ശേരി, തിരുവല്ല ഭാഗങ്ങളിൽ ജയന്തിയുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല.നിലവിൽ ഇവർക്കെതിരെ അഞ്ചു പരാതികളാണ് വീയപുരം സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.