കൊച്ചി: കളമശ്ശേരിയിൽ പൊലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്തുവന്ന സിവിൽ പൊലീസ് ഓഫീസർ ജയിൻ പി കെയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി കോളനിയിലെ വീട്ടിൽ ബോധരഹിതനായി കാണപ്പെടുകയായിരുന്നു.

മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ആത്മഹത്യയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.