ഹരിപ്പാട്: വീടിനുള്ളില്‍ വച്ച് വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതി മരിച്ചു. വെട്ടുവേനി രാഹുൽ ഭവനം ഹരികുമാർ മിനി ദമ്പതികളുടെ മകൾ ഹരിത (23)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.30 ന്  വീടിനുള്ളിൽവെച്ചാണ് അപകടം നടന്നത്.

വീടിനുള്ളിൽ നിന്ന്  പുറത്തേക്ക് കണക്ഷൻ നൽകിയിരുന്ന വൈദ്യുതലൈൻ കിടപ്പുമുറിയിലിരുന്ന സ്റ്റീൽ അലമാരയിൽ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിക്കുകയും, വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്നപ്പോൾ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. 

ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എട്ട് മാസം ഗർഭിണിയായിരുന്നു ഹരിത. പ്രസവ സംബന്ധമായ ചികിത്സയ്ക്കായി വീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.