പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോളാണ് അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ലൈലാ കോട്ടേജ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.  


തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പത്മശ്രീ പ്രേം നസീറിന്‍റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്‍റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ ഇന്നും സിനിമ പ്രേമികൾ എത്താറുണ്ട്. 

പ്രേംനസീറിന്‍റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയാണ് ഭാഗം വയ്പ്പില്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്‍റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താലപര്യമില്ലാത്തതിനാല്ലാണ് ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്‍റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. വീടിന് 60 വർഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. 

മാതാപിതാക്കളുടെ വഴിയെ മകനും; ബി​ഗ് സ്ക്രീനിൽ ചുവടുവയ്ക്കാൻ സൂര്യയുടെ മകന്‍ ?

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരകുടുംബമാണ് നടൻ സൂര്യയുടേത്(Suriya). ഇപ്പോഴിതാ ഈ താരകുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിൽ ചുവടുവയ്ക്കാൻഒരുങ്ങുകയാണ്. സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ്(Dev) ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേവിനോട് രംഗം വിശദീകരിക്കുന്ന പ്രദീപ് രംഗനാഥനാണ് ചിത്രത്തിലുളളത്. ഈ ചിത്രം സിനിമയുടെ ഭാഗമാണെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം പ്രചരിച്ചതോടെ വീണ്ടും ഈ ചർച്ച സജീവമാകുകയാണ്. 

അതേസമയം, എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.