ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക‌് മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയും. 

കോഴിക്കോട‌്: ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക‌് മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയും. കൊടുവള്ളി വാവാട‌് മൊട്ടമ്മൽ സിറാജുദ്ദീനെ(27)യാണ‌് പ്രിൻസിപ്പൽ സബ‌് ജഡ്ജി എ ജി സതീഷ‌് കുമാർ ശിക്ഷിച്ചത‌്‌.

പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവനുഭവിക്കണം. 2016 സെപ‌്തംബർ 22 ന‌് പകൽ 11.30 ന് ജില്ലാ ജയിലിൽ അസി. പ്രിസൺ ഓഫീസറായി താൽക്കാലിക ജോലി നോക്കിയ കണ്ണൂർ മുഴപ്പിലങ്ങാട‌് രാമചന്ദ്ര നിവാസിൽ മഹാദേവനെ (46) റിമാൻഡ‌് തടവുകാരനായ പ്രതി ആക്രമിച്ച‌് പരിക്കേൽപ്പിച്ചെന്നാണ‌് കേസ‌്.