ബന്ധുവീട്ടില്‍ വിവാഹത്തിന് വന്ന വയനാട് സ്വദേശികൾക്ക് ആലപ്പുഴയിൽ മർദനം; പ്രതികൾ പിടിയിൽ
ആശുപത്രി ജംഗ്ഷന് സമീപം ബസ് ദേഹത്ത് ചേർത്തിയത് ചോദ്യം ചെയ്തതിനാണ് വയനാട് സ്വദേശികൾക്ക് മർദ്ദനം ഏറ്റത്.

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം വയനാട് സ്വദേശികളെ കയ്യേറ്റം ചെയ്ത ബസ് ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ നഗരത്തിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരായ കൊറ്റംകുളങ്ങര മുനീർ മൻസിലിൽ മൻസൂർ (30), മണ്ണഞ്ചേരി കാട്ടുങ്കൽവീട്ടിൽ ജിനു കെ എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ജംഗ്ഷന് സമീപം ബസ് ദേഹത്ത് ചേർത്തിയത് ചോദ്യം ചെയ്തതിനാണ് വയനാട് സ്വദേശികൾക്ക് മർദ്ദനം ഏറ്റത്. ആലപ്പുഴയിൽ ഉള്ള ബന്ധുവീട്ടിൽ കല്യാണത്തിന് എത്തിയവരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. ഐഎസ്എച്ച്ഒ അരുൺ എസ്, എസ്ഐമാരായ ബിജു കെ ആറ്‍, ബൈജു ടി സി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് കെ.ടി, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻദാസ്, മാർട്ടിൻ, ശ്യാം ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത പ്രൈവറ്റ് ബസും കോടതിയിൽ ഹാജരാക്കി.
Read More : ബസിൽ യുവതിയുടെ അടുത്തിരുന്നു, നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് പിടിയിൽ